പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന സന്ദീപിന്‍റെ പ്രതികരണമാണ് അജുവിനെ ചൊടിപ്പിച്ചത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ചോദിക്കുന്നു.